കോഴിക്കോട്: മറക്കാത്ത ഈണങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ സംഗീതത്തിന്‍റെ തേൻമഴ പെയ്യിച്ച ബാബുരാജിന്‍റെ ഓർമകളിലൂടെ ശ്രദ്ധേയമായ വിഡിയോ ഗാനം. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി രചിച്ച 'ഹാ ... ബാബുരാജ് ഈണവിസ്മയത്തിൻ മഹാരാജ്, ഒരുവട്ടംകൂടി വരികില്ലേ' എന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം വി.പി.എസ് ലേക് ഷോർ മെഡിക്കൽ സെന്‍ററിൽ ഡോ. മെഹറൂഫ് രാജ് ഉദ്ഘാടനം ചെയ്തു. 'ഹാ ബാബുരാജ്' എന്ന് പേരിട്ട വിഡിയോ ആൽബം ഹാർമോണിയം വായിച്ച് ആലപിച്ചത് ഗസൽ ഗായകനായ ഡോ. മുഹമ്മദ് ഷക്കീലാണ്. സംഗീതവും ഷക്കീലാണ്. ആറ് മിനിറ്റുള്ള വിഡിയോ ഡ്രീംസ് പ്രൊഡക്ഷനാണ് അനുവാചകരിലേക്കെത്തിച്ചത്. നടൻ മധുപാലും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകൻ കെ.ജി. ജയനാണ് ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. രാജു പൊടിയനാണ് നിർമാതാവ്. പ്രകാശനച്ചടങ്ങിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിൽസൻ സാമുവൽ, രമേശ് പുല്ലാട്ട് എന്നിവർ സംസാരിച്ചു. അബൂബക്കർ കക്കോടി സ്വാഗതവും ബീരാൻ കൽപുറത്ത് നന്ദിയും പറഞ്ഞു. തുടർന്ന് മുസ്തഫ മാത്തോട്ടത്തിന്‍റെ മെഹ്ഫിലും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.