മാലിന്യം തള്ളല്‍ ദുരിതമായി

കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടി ജനം. എ.യു.പി സ്‌കൂളിന് ഇടതുവശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായത്. സ്‌കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ദുരിതമാകുന്നു. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും വലിച്ചിഴച്ച് സമീപ പ്രദേശങ്ങളിലെ കിണറുകളിലും പരിസരങ്ങളിലും കൊണ്ടുവന്നിടുന്നത് പതിവായി. തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ചിടുന്ന മാലിന്യക്കവറുകൾ പൊട്ടി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നു. മാലിന്യം തള്ളുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളുന്നത് എ.യു.പി സ്‌കൂളിനും ഹയര്‍സെക്കൻഡറി സ്‌കൂളിനും ഇടയിലുള്ള പ്രദേശത്താണ്. ഇത് സ്കൂൾ തുറന്നാൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക. മാലിന്യംതള്ളലിനെതിരെ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.