കോഴിക്കോട്: ഭക്ഷണത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത വളർത്തുന്ന ആർ.എസ്.എസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ സൂപ്പർ മാർക്കറ്റിൽ മാംസ ഉൽപന്നങ്ങളുടെ വിപണനം തടയാനുള്ള ആർ.എസ്.എസിന്റെ നീക്കത്തെ എന്തുവില കൊടുത്തും യൂത്ത് കോൺഗ്രസ് പ്രതിരോധിക്കുമെന്ന് ജില്ല പ്രസിഡന്‍റ് ആർ. ഷഹിൻ പറഞ്ഞു. പേരാമ്പ്ര സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാറിന്റെ അലംഭാവമാണ് ഹലാൽ മാംസത്തിന്റെയും ബീഫിന്റെയും പേരു പറഞ്ഞ് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ആർ.എസ്.എസിനെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പുലർത്തണമെന്നും ആർ. ഷഹിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.