മാതൃദിനത്തിൽ സ്നേഹാദരം

മേപ്പയൂർ: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയർ ഭിന്നശേഷിക്കാരുടെ അമ്മമാരെ ആദരിച്ചു. നാടകപ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് ഉപഹാര സമർപ്പണം നടത്തി. കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ, ടി.എ. സലാം, രജിത കടവത്ത് വളപ്പിൽ, ടി.വി. കുഞ്ഞബ്ദുള്ള, സാബിറ നടുക്കണ്ടി, റിയാസ് പുതിയടത്ത്, യു.കെ. അനീഷ് സംസാരിച്ചു. കെ. അബ്ദുറഹ്‌മാൻ സ്വാഗതവും ശശി പാറോളി നന്ദിയും പറഞ്ഞു ഫോട്ടോ : ലോക മാതൃദിനത്തിൽ കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയർ സ്നേഹാദരം പരിപാടിയിൽ രാഖി എരേമ്മൻകണ്ടിക്ക് ശിവദാസ് പൊയിൽക്കാവ് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.