കോഴിക്കോട്: മതത്തിന്റെ മറവിലിരുന്ന് സമൂഹത്തിൽ അസമാധാനത്തിന്റെ വിത്ത് വിതയ്ക്കുന്ന വെറുപ്പിന്‍റെ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും എല്ലാ മതങ്ങളിലുമുള്ള ഇത്തരം തീവ്രപ്രസ്ഥാനങ്ങളെ നിരാകരിക്കാൻ എല്ലാ മതവിശ്വാസികളും തയാറാകണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. യു.എസ്.പി.എഫ് മലബാർ ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ ചെയർമാൻ പി.എ. ഹംസ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ, സ്വാമി നരസിംഹാനന്ദ, ഫാ. സാജു ബെഞ്ചമിൻ, ജോൺസൺ പീറ്റർ, ഡോ. ഇസ്മായിൽ സേട്ട് എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. ഉബൈസ് സൈനുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി. ഓട്ടിസം ബാധിച്ച 10 കുടുംബങ്ങൾക്കുള്ള തൊഴിലുപകരണ വിതരണവും അഭയാർഥികൾക്കുള്ള പുതുവസ്ത്രവിതരണവും വിവിധ റസിഡൻസ് അസോസിയേഷനുകൾ വഴി വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണവും മന്ത്രി നിർവഹിച്ചു. എം.വി. റംസി ഇസ്മായിൽ സ്വാഗതവും മുഹമ്മദ് ലബീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.