ചെറുപുഴ ശുചീകരണത്തിന് തുടക്കമായി

മുക്കം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുക്കം കടവ് ചെറുപുഴ ബഹുജനപങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന പ്രവൃത്തി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ ഫാഷിദ് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റുക്കിയ റഹീം, ഷാഹിന ടീച്ചർ, കെ. ശിവദാസൻ, എൻ.ആർ.ഇ.ജി.എസ് എൻജിനീയർ ഷാഫി, ഓവർസിയർ സയീദ്, അംജദ്, ശോഭു രാമചന്ദ്രൻ, എൻ.കെ. അൻവർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, ആശാവർക്കർമാർ, വിവിധ സന്നദ്ധ സംഘടനകളായ പി.ആർ.സി പാഴൂർ തോട്ടം, ആക്ടീവ് ആനയാംകുന്ന്, വോപ്പ നോർത്ത് കാരശ്ശേരി, ടീം വെൽഫെയർ, ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.