മടവൂർ: മതങ്ങൾ സമാധാനത്തിന്റെ സന്ദേശമാണ് ലോകത്തിന് പകർന്നുനൽകിയതെന്നും മതത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നവർ തങ്ങളുടെ വിശ്വാസസംഹിതകളെ ദുരുപയോഗം ചെയ്യുകയാണെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‍ലിയാർ അഭിപ്രായപ്പെട്ടു. സി.എം മഖാം ഉറൂസിനോടനുബന്ധിച്ച് നടന്ന സി.എം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അതാഉല്ല തങ്ങൾ മഞ്ചേശ്വരം പ്രാർഥന നിർവഹിച്ചു. നാസർ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഒ.പി.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ഫൈസി മടവൂർ സ്വാഗതവും ഹാരിസ് അശ്അരി നന്ദിയും പറഞ്ഞു. രാത്രി നടന്ന മതപ്രഭാഷണ പരിപാടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീൻ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട്, മജീദ് ദാരിമി ചളിക്കോട് എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സ്നേഹസംഗമം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.