ഓമശ്ശേരി: താൻ നട്ടുവളർത്തിയ വടവൃക്ഷത്തോട് യാത്രപറയാൻ അഹമ്മദ്കുട്ടിയെത്തി. തെച്യാട് തറോലിലെ പറയരുകണ്ടി സി.കെ. അഹമ്മദ്കുട്ടിയാണ് 1970ൽ ഓമശ്ശേരി ടൗണിൽ താൻ നട്ടുവളർത്തിയ ചീനമരത്തിന് ഇന്ന് കോടാലിവീഴുന്ന വിവരമറിഞ്ഞെത്തിയത്. മരത്തിന് അവസാന യാത്രമൊഴി നൽകുകയും ഒപ്പംനിന്ന് ചിത്രമെടുക്കുകയും ചെയ്താണ് അഹമ്മദ്കുട്ടി മരത്തോട് യാത്രപിരിഞ്ഞത്. കണ്ണീരോടെ ചീനിമരത്തെ തന്നോട് ചേർത്തിനിർത്തിയായിരുന്നു ചിത്രമെടുപ്പ്. ഇന്നലെ താഴെ ഓമശ്ശേരിയിലെ മുത്തശ്ശിമരങ്ങളാണ് മുറിച്ചുമാറ്റിയത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ തണൽമരങ്ങളാണ് റോഡ് വികസനത്തിനായി മുറിച്ചുമാറ്റുന്നത്. ടൗണിലെ മരങ്ങൾ ഞായറാഴ്ച മുറിക്കും. ചിത്രം അഹമ്മദ്കുട്ടി ഓമശ്ശേരി ടൗണിലെ ചീനി മരത്തോട് യാത്രപറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.