താമരശ്ശേരി: ദേശീയപാതയിൽ അപകടക്കെണിയൊരുക്കിയ വലിയ കുഴികൾ നികത്തി താമരശ്ശേരി ട്രാഫിക് പൊലീസ്. ദേശീയപാതയിൽ താമരശ്ശേരി ടൗണിൽ ജില്ല റൂറൽ ട്രഷറിക്ക് മുന്നിലും കാരാടിയിലും രൂപപ്പെട്ട കുഴികളാണ് ട്രാഫിക് പൊലീസുകാർ കർമനിരതരായി നികത്തിയത്. കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ടാണ് ട്രഷറിക്ക് മുന്നിൽ കുഴി രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പലതവണ കുഴിയിൽ വീണു. റോഡ് തകർന്നതോടെ വാഹനങ്ങൾ പതുക്കെ പോകാനും നിർബന്ധിതമായി. ഇതോടെ വലിയ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ടൗണിൽ നേരിട്ടത്. പലതവണ ദേശീയപാത അധികൃതരോടും റോഡ് നിർമാണം നടത്തിയ കരാറുകാരോടും പരാതി പറഞ്ഞിട്ടും റോഡിലെ കുഴി നികത്താൻ തയാറായില്ല. തുടർന്നാണ് താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സേനാ അംഗങ്ങൾതന്നെ രംഗത്തിറങ്ങിയത്. യൂനിഫോമിട്ട പൊലീസുകാർ തന്നെയാണ് ക്വാറി വേസ്റ്റ് ഇറക്കി റോഡിലെ കുഴി നികത്തി ഗതാഗതം സുഗമമാക്കിയത്. താമരശ്ശേരി ട്രാഫിക് എസ്.ഐ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് റോഡിലെ കുഴി നികത്താൻ സേവനസന്നദ്ധരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.