റിസ്വാനയുടെ ദുരൂഹമരണം; സമഗ്രാന്വേഷണം നടത്തണം

വടകര: അഴിയൂർ ആസ്യ റോഡ് ബൈത്തുൽ റിസ്വാന വീട്ടിൽ റിസ്വാന (22) കൈനാട്ടി മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് അഴിയൂർ പഞ്ചായതത് സർവകക്ഷി ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൃതദേഹത്തിൽ മുറിപ്പാടുകളടക്കം കണ്ട സാഹചര്യത്തിൽ മരണത്തിൽ സംശയം നിലനിൽക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. രണ്ടരവർഷം മുമ്പ് കക്കാട്ട് സ്വദേശി തൈക്കണ്ടിയിൽ ഷംനാസിനെയാണ് കല്യാണം കഴിച്ചത്. ഭർതൃവീട്ടിൽനിന്ന് നിരന്തരം മാനസിക-ശാരീരിക പീഡനങ്ങൾ നടക്കുന്നതായി റിസ്വാന സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വി.പി. അനിൽ കുമാർ, പി. ബാബുരാജ്, ഇസ്മായിൽ ഹാജി അജ്മാൻ, അജിത്ത് തയ്യിൽ, പ്രദീപ് ചോമ്പാല, വി.പി. ജയൻ, വി.പി. പ്രകാശൻ, മുസ്തഫ പള്ളിയത്ത്, സാലിം പുനത്തിൽ, കെ.എ. സുരേന്ദ്രൻ, കാസിം നെല്ലോളി, എ.വി. സനീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ), കെ. മൈമൂന (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.