കണ്ണൂർ: കിണർ നിർമാണത്തിനെത്തിയ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ. പുരുഷോത്തമനാണ് (52) മരിച്ചത്. എടച്ചേരി കൂളിക്കാവിനടുത്ത് പുതുതായി കുഴിച്ചുകൊണ്ടിരിക്കുന്ന കിണറിന്‍റെ പണിക്കെത്തിയതായിരുന്നു. കിണറ്റിലേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ട് തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളവർ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കിണറിന്‍റെ പടവിൽ തലയിടിച്ച് സാരമായി മുറിവേറ്റിരുന്നു. പ്രീതയാണ് ഭാര്യ. മക്കൾ: മാനസ, അശ്വതി, പ്രിയ, ആനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.