പടന്ന: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠന അവസരം ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആക്ടിങ് പ്രസിഡന്‍റ് കെ.എം. ഷെഫ്രിൻ. പടന്നയിൽ നടക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃസംഗമം 'ഉയരെ'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് സവിശേഷമായ വിദ്യാഭ്യാസ പാക്കേജുകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്. മുജീബുറഹ്മാൻ, കെ.കെ. അഷ്‌റഫ്, അമീൻ റിയാസ്, ജില്ല പ്രസിഡന്‍റ് യൂസുഫ് ചെമ്പിരിക്ക, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഉമർ തങ്ങൾ സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൻെറ ആദ്യ ദിവസം വിവിധ സെഷനുകളിലായി ഡോ. പി.കെ. സാദിഖ്, നിദ പർവീൻ, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്, കെ.പി. തശരീഫ് തുടങ്ങിയവർ സംസാരിച്ചു. പടം: uyare hss camp പടന്നയിൽ ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃ സംഗമം 'ഉയരെ'ഫ്രറ്റേണിറ്റി മൂവ്മെന്റ് ആക്ടിങ് പ്രസിഡന്‍റ് കെ.എം. ഷെഫ്രിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.