കുന്ദമംഗലം: കുന്ദമംഗലം-മുക്കം റോഡിൽ സബ് സ്റ്റേഷന് സമീപം കാർ മരത്തിലിടിച്ച് അപകടം. മുക്കം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാറാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. എറണാകുളം സ്വദേശി അബ്ദുൽ റഷീദ് കെ.എം.സി.ടിയിൽ പഠിക്കുന്ന മകളെ കൊണ്ടാക്കി മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട് മരത്തിലിടിച്ച കാർ സമീപത്തെ അഗ്രോ നഴ്സറിയുടെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കാറിലെ എയർബാഗ് പ്രവർത്തന സജ്ജമായതുകൊണ്ട് ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അബ്ദുൽ റഷീദ് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.