മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും

മടവൂർ: സി.എം മഖാം 32ാം ഉറൂസ് മുബാറക്കിന് ഔപചാരികമായി തുടക്കം കുറിച്ചുകൊണ്ടുള്ള മഖാം സിയാറത്തും കൊടി ഉയർത്തലും വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. 10ന് മഖാം പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ കൊടി ഉയർത്തും. വ്യാഴാഴ്ച രാത്രി നടന്ന സ്വലാത്ത് മജ്‍ലിസ് വാർഷികത്തിന് ഫക്രുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. അബ്ദുല്ലത്തീഫ് ഫൈസി പൂനൂർ ഉത്ബോധനം നിർവഹിച്ചു. ടി.പി.സി. മുഹമ്മദ് കോയ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി അമ്പലക്കണ്ടി, ഹസൻ മുസ്‍ലിയാർ ഫറോക്ക്, ഹനീഫ മുസ്‍ലിയാർ മഞ്ചേരി, ഇ. അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഗനിയ്യി ഫൈസി എന്നിവർ സംബന്ധിച്ചു. വെള്ളിയാഴ്ച രാത്രി മജ്‍ലിസുന്നൂർ വാർഷികവും മതപ്രഭാഷണ പരിപാടിയും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.