സി.എം. അബൂബക്കർ മുസ്‍ലിയാർ ആണ്ടുനേർച്ചക്ക് തുടക്കം

മടവൂർ: മടവൂർ സി.എം അബൂബക്കർ മുസ്‍ലിയാർ 32 ാമത് ആണ്ടുനേർച്ചക്ക് തുടക്കമായി. മഖാം സിയാറത്തിന് സി.എം. മുഹമ്മദ് അബൂബക്കർ സഖാഫി നേതൃത്വം നൽകി. മുസമ്മിൽ തങ്ങൾ വാവാട് ഉദ്ഘാടനം ചെയ്തു. കൽത്തറ അബ്ദുൽ ഖാദിർ മദനി അധ്യക്ഷതവഹിച്ചു. മൗലിദ് സദസ്സിനും ഓത്തിടലിനും ഇസ്മയിൽ സഖാഫി പെരുമണ്ണ, അസൈനാർ ബാഖവി വള്ളിക്കുന്ന്, ഉസ്മാൻ ഫൈസി ആവിലോറ എന്നിവർ നേതൃത്വം നൽകി. ഫസൽ സഖാഫി നരിക്കുനി സ്വാഗതവും റാഫി അഹ്സനി ആദൃശ്ശേരി നന്ദിയും പറഞ്ഞു. അനുസ്മരണ സംഗമത്തിൽ റാഫി അഹ്സനി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. ഫയാസ് ഫാളിലി, ഷമ്മാസ് കാന്തപുരം എന്നിവർ സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ഖദിരിയ്യ റാത്തീബിന് മുദസ്സിർ തങ്ങൾ പൂനൂർ നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ ഏഴിന് ബുർദ മജ്‌ലിസ് നടക്കും. തുടർന്ന് ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. മുഹമ്മദ് മുസ്‍ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമാപന ദിക്ർ ദുആ സംഗമത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.