സിൽവർ ലൈൻ: ജനകീയ സംവാദം ഇന്ന്​

കോഴിക്കോട്​: 'കെ-റെയിൽ കോർപറേഷന്‍റെ സിൽവർലൈൻ കേരളത്തിന്​ വികസനമോ വിനാശമോ' എന്ന വിഷയത്തിൽ വ്യാഴാഴ്ച​ കോഴിക്കോട്ട്​ ജനകീയ സംവാദം സംഘടിപ്പിക്കു​മെന്ന്​​ ജനകീയ സംവാദ സമിതി ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക്​ 2.30ന്​ നളന്ദ ഓഡിറ്റോറിയത്തിലാണ്​ പരിപാടി. പദ്ധതിയെ പൊതുവായി എതിർക്കുന്ന ഇന്ത്യൻ റെയിൽവേ സതേൺ സെക്ഷൻ റിട്ട. ചീഫ്​ എൻജിനീയർ അലോക്​ കുമാർ വർമ, ഇടതു ചിന്തകൻ ജോസഫ്​ സി. മാത്യു, സംസ്ഥാന ദുരന്ത നിവാരണ സമിതി മുൻ അധ്യക്ഷ ഡോ. കെ.ജി. താര, പരിസ്ഥിതി വിദഗ്​ധൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പ്രധാന അവതാരകരായി പ​ങ്കെടുക്കും. കോഴിക്കോട്​ മാനേജ്​മെന്‍റ്​ അസോസിയേഷൻ പ്രസിഡന്‍റും എൻജിനീയറുമായ കെ. ആനന്ദ മണി പദ്ധതിയെ അനുകൂലിക്കുന്നവരുടെ പ്രതിനിധിയായും പ​ങ്കെടുക്കും. സംവാദത്തിലേക്ക്​ കെ​-റെയിൽ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും വരുമെന്നോ വരി​ല്ലെന്നോ അറിയിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ ടി.ടി. ഇസ്മയിൽ, കൺവീനർ എൻ.വി. ബാലകൃഷ്ണൻ, എൻ.പി. ചെക്കുട്ടി, കെ.പി. പ്രകാശൻ, മുഹമ്മദ്​ സലീം എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.