കോഴിക്കോട്: എം.ഇ.എസ് യൂത്ത് വിങ് റമദാൻ റിലീഫ് ജില്ലതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കുട്ടികൾക്ക് പുതുവസ്ത്ര വിതരണം, ഭക്ഷണക്കിറ്റ്, പെരുന്നാൾ കിറ്റ്, ഡയാലിസിസ് കിറ്റുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. യൂത്ത് വിങ് ജില്ല പ്രസിഡന്റ് ആർ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. സി.ടി. സക്കീർ ഹുസൈൻ, എ.ടി.എം. അഷ്‌റഫ്, നവാസ് കോയിശ്ശേരി, അഡ്വ. ഷമീം പക്‌സാൻ എന്നിവർ സംസാരിച്ചു. ഷാഫി പുല്പാറ സ്വാഗതവും ബി.വി. ആഷിർ നന്ദിയും പറഞ്ഞു. photo: mes youth wing എം.ഇ.എസ് യൂത്ത് വിങ് റമദാൻ റിലീഫ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം.ഇ.എസ് യൂത്ത് വിങ് ജില്ല പ്രസിഡന്റ് ആർ.കെ. ഷാഫിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.