വിദേശ മദ്യവുമായി അറസ്റ്റിൽ

കോഴിക്കോട്‌: മദ്യവിൽപനക്കിടെ കണ്ണഞ്ചേരി സ്വദേശി പിടിയിൽ. ഭദ്രനിലംപറമ്പ് സ്വദേശി ഉണ്ണികൃഷ്ണനെയാണ് (50) ​ 19 കുപ്പി വിദേശമദ്യവുമായി പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്​. ബിവറേജിൽനിന്ന്‌ വിദേശമദ്യം വാങ്ങി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കും വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. പന്നിയങ്കര എസ്.ഐമാരായ സുഭാഷ് ചന്ദ്രൻ, ശശീന്ദ്രൻ നായർ, ഓഫിസർമാരായ ജിനീഷ്, വിനു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.