താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ ആംബുലൻസ് ഡ്രൈവറെ കാറിൽ യാത്രചെയ്യുന്നവർ ചേർന്ന് മർദിച്ച് പരിക്കേൽപിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപത്തുവെച്ച് രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്ന സുൽത്താൻ ബത്തേരിയിലെ അലിഫ് ഐ.സി.യു ആംബുലൻസിന്റെ പിറകിൽ ഫോർച്ചൂണർ കാർ വന്നിടിക്കുകയും, പിന്നീട് കാർ യാത്രക്കാർ പുറത്തിറങ്ങി ആംബുലൻസ് ഡ്രൈവറെ മർദിക്കുകയുമായിരുന്നെന്നാണ് പരാതി. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ അജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആംബുലൻസ് ഫോർച്ചൂണർ കാറിനെ ആദ്യം ഇടിച്ചതായും ഇതിന്റെ പ്രകോപനമാണ് മർദനത്തിൽ കലാശിച്ചതെന്നുമാണ് കാർ യാത്രക്കാർ പറയുന്നത്. സംഭവസ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പൊലീസ് എത്തുന്നതുവരെ കാർ യാത്രക്കാരെ തടഞ്ഞുവെക്കുകയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിൽ ഇരുവിഭാഗവും ചേർന്നുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചതായും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.