വാഗ്ഭടാനന്ദ ജയന്തിയാഘോഷവും ഡോക്യുമെന്‍ററി പ്രദർശനവും

കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദ‍​ന്റെ ജീവിതം ആവിഷ്കരിക്കുന്ന 'വാഗ്ഭടാനന്ദ ഗുരുദേവൻ -നവോത്ഥാനത്തിന്റെ അരുണോദയ കാഹളം' എന്ന ഡോക്യുമെന്‍ററിയുടെ ജില്ലയിലെ ആദ്യ പ്രദർശനം കൈരളി-ശ്രീ തിയറ്ററിൽ നടന്നു. ഗുരുവിന്റെ 137ാം ജന്മദിനാഘോഷത്തി‍ൻെറ ഭാഗമായായിരുന്നു പ്രദർശനം. ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച വാഗ്ഭടാനന്ദ ജയന്തി ആഘോഷവും ഡോക്യുമെന്ററിയുടെ പ്രദർശനവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ജയകുമാർ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി നിർമിച്ചതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. ഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘത്തിലെ അംഗങ്ങളായ തൊഴിലാളികൾ രൂപംനല്കിയ പ്രസ്ഥാനമാണ് ഊരാളുങ്കൽ സൊസൈറ്റി. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ജെ.സി.ബി പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദനെ ആദരിച്ചു. മേയർ അദ്ദേഹത്തിന് ഉപഹാരം നൽകി. കെ. ജയകുമാർ വാഗ്ഭടാനന്ദ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി. സഹകരണസംഘം കോഴിക്കോട് ജോയന്‍റ്​ രജിസ്ട്രാർ ടി. ജയരാജൻ, കേരള ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, മാനേജിങ് ഡയറക്ടർ എസ്. ഷാജു എന്നിവർ സംസാരിച്ചു. തുടർന്ന് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.