ബാലുശ്ശേരി: ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂനിയനും ഐ.ഡി.സി താമരശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെയ്ഫ്ലവർ ഫ്ലവർ ഷോ ആൻഡ് ബിസിനസ് എക്സ്പോ വെള്ളിയാഴ്ച ബാലുശ്ശേരിയിൽ തുടങ്ങും. വൈകീട്ട് അഞ്ചിന് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ എം.കെ. രാഘവൻ എം.പി ഫ്ലവർ ഷോയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയാകും. ജനശ്രീ ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, ഐ.ഡി.സി ഡയറക്ടർ കെ.കെ.എം ഹനീഫ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഏപ്രിൽ 30 മുതൽ മേയ് 15 വരെ വൈകീട്ട് മൂന്നുമുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ നിജേഷ് അരവിന്ദ്, എ.എം. സുനിൽ കുമാർ, വി.ബി. വിജീഷ്, കെ.കെ.എം. ഹനീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.