പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു

മാവൂർ: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. മാവൂർ പാറമ്മലിൽ പൈപ്പ് പൊട്ടി വലിയ രീതിയിലാണ് വെള്ളം നഷ്ടപ്പെടുന്നത്. മാവൂർ-കോഴിക്കോട് റോഡിൽ പഴയ മൃഗാശുപത്രിക്ക് എതിർവശത്താണ് കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയത്. റൂറൽ വാട്ടർ സപ്ലൈ പ്രകാരം പി.എച്ച്.ഇ.ഡിയിൽനിന്നുള്ള വാട്ടർ കണക്ഷനിൽ നൂറുകണക്കിന് ഉപഭോക്താക്കളാണ് ഉള്ളത്. മാവൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പ് പൊട്ടിയിരുന്നു. പഴകിയ പൈപ്പുകൾക്ക് വെള്ളത്തിന്റെ സമ്മർദം താങ്ങാൻ ശേഷിയില്ലാത്തതിനാലാണ് അടിക്കടി പൈപ്പ് പൊട്ടുന്നത്. ഗുണനിലവാരമുള്ള പുതിയ പൈപ്പുകൾ സ്ഥാപിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.