നിർമാണത്തിന് അനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കടലുണ്ടി: കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിങ് റസ്റ്റാറൻറ് സ്ഥാപിക്കുന്നതിന് 3.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ബേപ്പൂർ മണ്ഡലത്തിൽപെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ലോട്ടിങ് റസ്റ്റാറന്റ് നിർമിക്കുക. ഫ്ലോട്ടിങ് റസ്റ്റാറന്റിൽ മിനി കിച്ചൻ, ശുചിമുറി എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത്. ജൂണിൽ ആരംഭിച്ച് ഒമ്പതു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി തുറന്നുനൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രായാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ അതികായരായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെയാണ് നിർമാണച്ചുമതല ഏൽപിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.