സൗഹൃദമൂട്ടി ഇഫ്താർ സംഗമം

കൊടിയത്തൂര്‍: വിവിധ മത-രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി ജമാഅത്തെ ഇസ്‍ലാമി സൗഹൃദ ഇഫ്താർ സംഗമം നടത്തി. സൗത്ത് കൊടിയത്തൂര്‍ ദഅവ സെന്ററില്‍ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ.എന്‍. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ചേന്ദമംഗലൂര്‍ ഇസ്‍ലാഹിയ കോളജ് പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ ഹഖ് സൗഹൃദസന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ ഫസല്‍ കൊടിയത്തൂര്‍, എം.ടി. റിയാസ്, ടി.കെ. അബൂബക്കര്‍, കെ.ജി. സീനത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മജീദ് പുതുക്കുടി, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, കെ.പി. അബ്ദുറഹിമാന്‍, കെ.പി.യു. അലി, ബ്ലോക്ക് മെംബര്‍ കെ.പി. സുഫിയാന്‍, വാദിറഹ്‌മ പ്രിന്‍സിപ്പല്‍ യേശുദാസ്, ധന്യ, ഷാനു ആലുങ്ങല്‍, മജീദ് പുളിക്കല്‍, അഹമ്മദ് കുട്ടി മദനി തുടങ്ങിയവർ സംസാരിച്ചു. kdr 2 കൊടിയത്തൂരിൽ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.