ചെറുപ്ലാട് വനഭൂമിയിൽ പട്ടയം നൽകാൻ നടപടി ആരംഭിച്ചു

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിൽ ഈങ്ങാപ്പുഴ വില്ലേജിൽ ചെറുപ്ലാട് വനഭൂമിയിലെ താമസക്കാർക്ക് പട്ടയം നൽകുന്നതിന്റെ ആദ്യപടിയായി ജി.പി.എസ് സ്റ്റേഷൻ പോയന്റുകൾ സ്ഥാപിച്ചു. ജി.പി.എസ് പോയന്റുകൾ ഉപയോഗിച്ച് പരിവേഷ് പോർട്ടൽ രജിസ്റ്ററിൽ അപ് ലോഡ് ചെയ്ത് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താമരശ്ശേരി താലൂക്ക് സർവേയർ പി. വിനോദ്കുമാർ, സർവേയർമാരായ ഇർഷാദ്, റിയാസ് തായാട്ട്, ഗോപകുമാർ, സുരേഷ് കുമാർ, ജെയിംസ് ആന്റണി, അനിൽകുമാർ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പ്രവൃത്തികൾ നടന്നത്. പഞ്ചായത്ത് മെംബർ എം.കെ. ജാസിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും സർവേ ടീമിനോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്.. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ റവന്യൂവകുപ്പ് അധികൃതർ സർവേ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.