കുമാരനെല്ലൂർ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്ര

മുക്കം: പുനഃപ്രതിഷ്ഠാകർമത്തിനൊരുങ്ങുന്ന കുമാരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങൾ വഹിച്ചുകൊണ്ട് നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഒറ്റപ്പാലത്തുനിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങൾ മുക്കത്തുനിന്ന് ഏറ്റുവാങ്ങിയാണ് ഘോഷയാത്രയായി ക്ഷേത്രത്തിലേക്കെത്തിച്ചത്. താലിപ്പൊലിയേന്തിയ സ്ത്രീകൾ, കുട്ടികൾ, വാദ്യമേളങ്ങൾ, പന്തംവീശൽ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രസമിതി പ്രസിഡന്റ് ഉണ്ണി ഇടവലത്ത്, സെക്രട്ടറി പി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രിക, പ്രധുൻ മൂത്തേടത്ത്, വിപിൻ ബാബു, ടി.കെ. ചാത്തുക്കുട്ടി, അരുൺ ശങ്കർ, ടി.കെ. സുധീരൻ, അരുൺ ഗോപാൽ, കെ. ശിവൻ, എം. ശശി എന്നിവർ നേതൃത്വം നൽകി. നവീകരണ പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ഉത്സവം മേയ് എട്ടു മുതൽ 13 വരെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.