ഉള്ള്യേരി: പേരാമ്പ്ര റോഡിൽ ഉള്ള്യേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പും നിരവധി തവണ ഇതേ രീതിയിൽ മാലിന്യം തള്ളിയിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കരാർ അടിസ്ഥാനത്തിൽ മാലിന്യം നീക്കംചെയ്യുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. വീടുകളിൽനിന്നും ഫ്ലാറ്റുകൾ, ലോഡ്ജുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നും മാലിന്യം നീക്കാൻ വൻതുകക്ക് കരാർ എടുക്കുന്നവർ രാത്രികാലങ്ങളിൽ റോഡരികിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വണ്ടി നിർത്തി പൈപ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. കണയങ്കോട്, തെരുവത്തുകടവ്, ഈസ്റ്റ് മുക്ക് ഭാഗങ്ങളിൽ ഇതേ രീതിയിൽ മുമ്പ് മാലിന്യം തള്ളിയിരുന്നു. കണയങ്കോട് ഭാഗത്ത് പുഴയിലേക്കും ഈസ്റ്റ്മുക്ക് ജങ്ഷനിൽ തോട്ടിലേക്കുമാണ് മാലിന്യം തള്ളിയത്. ജലസ്രോതസ്സുകൾക്കു സമീപത്തും ജനവാസകേന്ദ്രങ്ങളിലുമാണ് മാലിന്യം തള്ളുന്നത് . ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കന്നൂര് വില്ലേജ് ഓഫിസിനു സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അത്യന്തം ഗുരുതരമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തത് ഇത്തരം സംഘങ്ങൾക്ക് തുണയാകുകയാണ്. നാട്ടുകാർ പരാതിപ്പെട്ടാൽ സ്ഥലത്ത് ക്ലോറിനേഷൻ നടത്തി മടങ്ങുക എന്നതിനപ്പുറം ആരോഗ്യവകുപ്പിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് തുടരന്വേഷണങ്ങൾ ഒന്നും ഉണ്ടാവുന്നില്ലെന്ന പരാതിയുമുണ്ട്. uly 777. ഉള്ള്യേരി എ.യു.പി സ്കൂളിനു സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.