ശ്രീകണ്ഠപുരം: സംസ്ഥാന പാതയില്‍ കോട്ടൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ഇരിക്കൂര്‍ വയക്കാംകോട് പൈസായിയിലെ തണ്ടപ്പുറത്ത് മുനവ്വിറാണ് (23) മരിച്ചത്. ശ്രീകണ്ഠപുരം സാമ ബസാറിലെ ജെന്റ്സ് വേള്‍ഡ് സ്ഥാപനത്തിലെ സെയില്‍സ്മാനാണ് മുനവ്വിര്‍. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ശ്രീകണ്ഠപുരത്തെ കടയിലേക്ക് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. കോട്ടൂര്‍ എ.യു.പി സ്‌കൂളിന് സമീപത്തെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വീടിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ മുനവ്വിറിനെ ഉടന്‍ ശ്രീകണ്ഠപുരത്തെ ആശുപത്രിയിലേക്കും അവിടെനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൈസായിയിലെ ഖാദര്‍-മുനീറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുനീര്‍, മുര്‍ഷിദ. photo: SKPM death Munavir
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.