കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞു

മുക്കം: സംസ്ഥാന പാതയിൽ മുക്കത്തിനു സമീപം നോർത്ത് കാരശ്ശേരിയിൽ കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അരീക്കോട് ഭാഗത്തുനിന്ന് കോഴിത്തീറ്റയുമായെത്തിയ വാഹനം നോർത്ത് കാരശ്ശേരി മാടാംപുറം വളവിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.