എഫ്.സി.ഐക്ക് മുന്നിൽ ലോറിത്തൊഴിലാളി പ്രതിഷേധം

കോഴിക്കോട്: എഫ്.സി.ഐ ഗോഡൗണുകളിൽ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അവഗണന അവസാനിപ്പിക്കണമെന്നും വർഷങ്ങളായി തൊഴിൽ ചെയ്യുന്ന ലോറിത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ എഫ്.സി.ഐകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തിക്കോടി എഫ്.സി.ഐക്ക് മുന്നിൽ നടന്ന സമരം യൂനിയൻ ജില്ല ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. മനോജ് തുറയൂർ അധ്യക്ഷത വഹിച്ചു. കെ.എം. രാമകൃഷ്ണൻ, ശ്രീനി തിക്കോടി എന്നിവർ സംസാരിച്ചു. വെസ്റ്റ്ഹില്ലിൽ നടന്ന സമരം ജില്ല പ്രസിഡന്‍റ്​ സി.പി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. എ. ജയരാജ് അധ്യക്ഷത വഹിച്ചു. ഷംസീർ, ജിനീഷ്, വിജയരാജ് എന്നിവർ സംസാരിച്ചു. ജൂലൈ 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.