കൗമാരക്കാർക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ്

കോഴിക്കോട്​: രാജ്യത്ത്​ കോവിഡ്​ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക്​ പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന്​ ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. മേയ് അഞ്ച്​, ആറ്​, ഏഴ്​ തീയതികളിൽ തിരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രങ്ങളിലാണ്​ വാക്സിനേഷൻ ഡ്രൈവ്​ നടത്തുക. സ്കൂളുകൾ തുറക്കുന്നതിന്​ മുന്നോടിയായി 12 വയസ്സിന്​ മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ പൂർത്തീകരിക്കാനാണ്​ ശ്രമം. ഓൺലൈൻ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വാക്സിനെടുക്കാം. രാവിലെ 10 മുതൽ ഉച്ചക്കുശേഷം മൂന്നുവരെയാണ് വാക്സിനെടുക്കാനുള്ള സമയം. കോർബിവാക്സ് ആണ് ഉപയോഗിക്കുന്നത്. വാക്സിൻ എടുക്കുന്ന ദിവസം 12 വയസ്സ് പൂർത്തിയാകണം. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, ബീച്ച് ഗവ. ജനറൽ ആശുപത്രി, വടകര ജില്ല ആശുപത്രി എന്നിവിടങ്ങളിലും താലൂക്ക് ആശുപത്രികളായ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, പേരാമ്പ്ര, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും മുക്കം, നരിക്കുനി, ഓർക്കാട്ടേരി, തലക്കുളത്തൂർ, തിരുവള്ളൂർ ഉള്ള്യേരി, ചെറൂപ്പ, ചെറുവാടി, ചെറുവണ്ണൂർ, മേലടി, ഒളവണ്ണ, തിരുവങ്ങൂർ, വളയം എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.