തിരുവമ്പാടിയിൽ ഐക്യ പെരുന്നാൾ പത്താം വർഷത്തിൽ

തിരുവമ്പാടി: വ്യത്യസ്ത വീക്ഷണമുള്ള മുസ്‍ലിം സംഘടനകളുടെ ഐക്യ പെരുന്നാൾ പത്താം വർഷത്തിലേക്ക്. ജമാഅത്തെ ഇസ്‍ലാമി, കേരള നദ്‍വത്തുൽ മുജാഹിദീൻ, വിസ്ഡം ഇസ്‍ലാമിക് മിഷൻ, കെ.എൻ.എം (മർകസുദ്ദഅ്‍വ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. 2012 ലാണ് സംയുക്ത ഈദ്ഗാഹിനായി മുസ്‍ലിം സംഘടനകളുടെ സൗഹൃദ കൂട്ടായ്മ യാഥാർഥ്യമായത്. കോവിഡ് മഹാമാരി കാരണം രണ്ടുവർഷമായി നടക്കാതിരുന്ന ഈദ്ഗാഹിന് ഈ വർഷം വിപുല ഒരുക്കം തുടങ്ങി. പെരുന്നാൾ ദിനത്തിൽ രാവിലെ ഏഴിന് എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുന്ന ഈദ്ഗാഹിന് എ. അബൂബക്കർ മൗലവി നേതൃത്വം നൽകും. സംയുക്ത ഈദ്ഗാഹ് കമ്മിറ്റിക്ക് സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: ഷൗക്കത്തലി കൊല്ലളത്തിൽ (ചെയർമാൻ), ഹബീബ് റഹ്മാൻ പേക്കാടൻ (ജന. കൺവീനർ), ടി.സി. അബ്ദുറസാഖ് (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.