കെ.സി. നായര്‍ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: പഞ്ചായത്തിലെ നൊച്ചിപ്പൊയില്‍ അംഗൻവാടിക്ക് മുകളില്‍ നിർമിച്ച കെ.സി. നായര്‍ സ്മാരക സാംസ്കാരിക നിലയം പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് മെംബർ സജിത ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അനില്‍ കുമാര്‍ കെ.സി. നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.എം. ഗിരീഷ്, കേളന്‍ നെല്ലിക്കോട്ട്, പി. രാജന്‍, ടി.പി. സുനില്‍കുമാര്‍, പി. രവീന്ദ്രൻ, മുഹമ്മദ് പാലക്കാട്ടിൽ എന്നിവർ സംസാരിച്ചു. മുന്‍ മെംബര്‍ എം.പി. ശിവാനന്ദന്‍ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ കെ. ശോഭന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.