വാഗ്ഭടാനന്ദ ഗുരു ജന്മദിനാഘോഷം

വടകര: കേരള ആത്മവിദ്യാസംഘം ചോമ്പാലയിൽ സംഘടിപ്പിച്ച വാഗ്ഭടാനന്ദ ഗുരുവിന്റെ 137ാമത് ജന്മദിനാഘോഷം കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.പി. കുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ രചിച്ച ഗുരു വാഗ്ഭടാനന്ദൻ എന്ന പുസ്തകം കെ. ജയകുമാർ പ്രകാശനം ചെയ്തു. പി.പി. കുമാരൻ ഏറ്റുവാങ്ങി. വയലേരി കുമാരൻ, ജീനരാജ് എന്നിവർ സംസാരിച്ചു. കുടുംബസംഗമം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. രാഘവൻ അധ്യക്ഷത വഹിച്ചു. വി.പി. ദാസൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രീതാനന്ദൻ, പി.പി. ഷാജു, ടി. രഘു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, കോട്ടയിൽ രാധാകൃഷ്ണൻ, പ്രമോദ് മാട്ടാണ്ടി, കവിത അനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം കേരള ആത്മവിദ്യാസംഘം ചോമ്പാലയിൽ സംഘടിപ്പിച്ച വാഗ്ഭടാനന്ദ ഗുരുവിന്റെ 137ാമത് ജന്മദിനാഘോഷം കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.