ഐഫോൺ കാണാതായി; ആപ് കണ്ടെത്തി

കോഴിക്കോട്​: ടി. സിദ്ദീഖ് എം.എൽ.എയുടെ ഭാര്യ ഷറഫുന്നിസയുടെ നഷ്ടമായ ഐഫോൺ കണ്ടെടുക്കാൻ നടത്തിയ 'ഓപ​റേഷൻ' സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫോൺ തിരിച്ചുകിട്ടാനായി നടത്തിയ നീക്കങ്ങൾ ഷറഫുന്നിസയുടെ സഹോദരൻ നിസിൽ ഫേസ്​ബുക്കിൽ കുറിക്കുകയായിരുന്നു. ഐഫോൺ കാണാതായാൽ തിരിച്ചുകിട്ടാനുള്ള ട്രാക്കിങ്​ സംവിധാനത്തിലൂടെയാണ്​ ഫോൺ കണ്ടെത്തിയത്​. അറിയാതെ മാറി എടുത്തുപോവുകയായിരുന്നാണ്​ വിശദീകരണം. ഉള്ള്യേരിയിലെ 'പ്രമുഖ'നായ വ്യക്തിയാണ്​ ഫോൺ ​​​എടുത്തു​കൊണ്ടു​പോയതെന്ന്​ നിസിൽ ​പറഞ്ഞു. കഴിഞ്ഞ ദിവസം താജ്​ ഹോട്ടലിലെ വ്യാപാരമേളയിൽ വെച്ചാണ്​ ഷറഫുന്നിസയുടെ ഐഫോൺ നഷ്ടമായത്​. സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. പിന്നീട്​ ഐഫോൺ ലൊക്കേഷൻ കണ്ടെത്തുന്ന 'ഫൈൻഡ്​ മൈ ഐഫോൺ' സംവിധാനം ഉപയോഗിച്ച്​ ഫോൺ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയായിരുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഫോണിനു പിന്നാലെ പോയി. ഒടുവിൽ ഫോൺ എടുത്തയാൾ ​​കൊയിലാണ്ടി ഭാഗത്തേക്കു പോയതായി മനസ്സിലായി. പിന്നീട്​ ഉള്ള്യേരി ഭാഗത്ത്​ ഫോണു​ണ്ടെന്ന്​ വ്യക്തമായി. പണി നടക്കുന്ന ഒരു വീട്ടിൽ ഫോണുണ്ടെന്നും ഏറക്കുറെ ഉറപ്പായെങ്കിലും കണ്ടുകിട്ടിയില്ല. പിറ്റേന്ന്​ ഫോൺ എടുത്തയാൾതന്നെ താജ്​ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കൈയിലുള്ള ഐഫോണുമായി സാമ്യമുള്ളതിനാൽ എടുത്തുപോയതാണെന്നാണ്​ എടുത്തയാൾ ​പറഞ്ഞു​. ഇതോടെ വെള്ളയിൽ ​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതി പിന്നീട്​ പിൻവലിച്ചെന്നും നിസിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.