വടകര: കോവിഡ് കാലത്ത് സ്റ്റോപ് ഒഴിവാക്കിയ മുക്കാളി, നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ മേയ് ആറു മുതൽ ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ് അനുവദിച്ച് സതേൺ റെയിൽവേ അധികൃതർ ഉത്തരവ് ഇറക്കി. കണ്ണൂർ - കോയമ്പത്തൂർ (16607), മംഗലാപുരം -കോയമ്പത്തൂർ (16324), കണ്ണൂർ - ഷൊർണൂർ (മെമു) (06024), കോയമ്പത്തൂർ -കണ്ണൂർ (16608), കോയമ്പത്തൂർ-മംഗലാപുരം (16323), ഷൊർണൂർ-കണ്ണൂർ മെമു (06023) എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ് അനുവദിച്ചത്. വീണ്ടും സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂസേഴ്സ് ഫോറം റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാർ പി.കെ. കൃഷ്ണദാസിന് നിവേദനം നൽകിയിരുന്നു. സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ, സർവകക്ഷികൾ, വ്യാപാരി സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ രൂപവത്കരിച്ച യൂസേഴ്സ് ഫോറം പ്രക്ഷോഭത്തിലായിരുന്നു. കോവിഡ് വ്യാപനത്തിൽ നിർത്തിയ ഭൂരിഭാഗം ട്രെയിനുകളും ഓടിത്തുടങ്ങിയെങ്കിലും മുക്കാളി, നാദാപുരം റോഡ് സ്റ്റേഷനുകളിൽ നിർത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.