ചെറുപുഴ പാലം സന്ദർശിച്ചു

കുറ്റ്യാടി: കൈവരി പുനർനിർമിച്ചിട്ടും അപകടഭീഷണി മാറാത്ത ചെറുപുഴ പാലം പൊതുമരാമത്ത് അധികൃതർ സന്ദർശിച്ചു. അപ്രോച്ച് റോഡിനും പാലത്തിനും ഇടയിലെ വിടവ് പാലത്തിൽനിന്ന് വാഹനങ്ങൾ പുഴയിൽ വീഴാൻ ഇടയാക്കുമെന്നും പാലത്തിന്റെ കൈവരിയിൽനിന്ന് പറിച്ചിട്ട ടെലിഫോൺ കേബിളിന്റെ പൈപ്പുകൾ പാലത്തിൽ കിടക്കുന്നതും 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് എൻജിനീയർ, ഓവർസിയർ എന്നിവരാണ് സ്ഥലത്തെത്തിയത്. Ph.oto: പൊതുമരാമത്ത് അധികൃതർ എസ്റ്റിമേറ്റ് എടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.