പള്ളികളിലെ നോമ്പുതുറ അതിഥിതൊഴിലാളികൾക്കും കച്ചവടക്കാർക്കും ആശ്വാസമാകുന്നു

ആയഞ്ചേരി: പള്ളികളിലെ നോമ്പുതുറ യാത്രക്കാർക്കും അതിഥിതൊഴിലാളികൾക്കും കച്ചവടക്കാർക്കും ആശ്വാസമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷമായി നിലച്ചുപോയ നോമ്പുതുറകൾ ഇത്തവണ ഒട്ടുമിക്ക പള്ളികളിലും സജീവമായിരിക്കുകയാണ്. വടകര താലൂക്കിലെ മിക്ക പള്ളികളിലും നോമ്പു തുറക്കാൻ വിപുലമായ ഏർപ്പാടുകളാണ് ഒരുക്കിയിട്ടുള്ളത്. കാരക്ക, ഈത്തപ്പഴം, ഫ്രൂട്ട്സ്, ജ്യൂസ്, എണ്ണക്കടികൾ എന്നിവക്കു പുറമെ ബിരിയാണി, മന്തി, പൊറോട്ട, ബീഫ് കറി തുടങ്ങിയ വിഭവങ്ങളും നോമ്പ് തുറപ്പിക്കുന്നതിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. പള്ളികളിലെ നോമ്പുതുറകൾ ഓരോ ദിവസവും ഓരോ വ്യക്തികൾ ഏറ്റെടുക്കുന്നരീതിയാണ് പൊതുവെ കണ്ടുവരുന്നത്. ചുരുക്കംചില പള്ളികളിൽ റമദാൻ മുഴുവൻ ചില വ്യക്തികൾ മാത്രം ഏറ്റെടുത്ത് നടത്തുന്നതായുമുണ്ട്. ദിനേന 50 മുതൽ 250 പേർ വരെ നോമ്പ് തുറക്കുന്ന പള്ളികളുണ്ട്. നോമ്പ് തുറക്കാൻ പള്ളികളിൽ പ്രത്യേക ഇഫ്താർ കമ്മിറ്റി രൂപവത്കരിച്ചാണ് സംഘാടനം നടത്തുന്നത്. ചിലയിടങ്ങളിൽ പള്ളികളിൽ റമദാൻ വ്രതമിരിക്കുന്നവർക്ക് രാത്രികാല ഭക്ഷണവും ഏർപ്പാട് ചെയ്യുന്നുണ്ട്. പടം.. ആയഞ്ചേരി മസ്ജിദുൽ ജമാലിലെ നോമ്പുതുറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.