ബാലുശ്ശേരി: വന്യമൃഗശല്യങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി കർഷകസംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മലയോര പ്രചാരണ ജാഥ നടത്തി. 25ന് മാത്തോട്ടം വനശ്രീ ഓഫിസിലേക്ക് നടത്തുന്ന കർഷക മാർച്ചിന്റെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. കർഷകസംഘം ജില്ല ജോയന്റ് സെക്രട്ടറി സി.എം. ശ്രീധരൻ നയിക്കുന്ന ജാഥ കക്കയത്ത് കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ജോൺ വേമ്പുവിള അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട്, കൂട്ടാലിട, തൃക്കുറ്റിശേരി, പനങ്ങാട് നോർത്ത്, കുറുമ്പൊയിൽ, വയലട എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തലയാട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ സി.എം. ശ്രീധരൻ, ഡെപ്യൂട്ടി ലീഡർ ശശി കോലാത്ത്, മാനേജർ കെ.വി. ദാമോദരൻ, പി.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പടം: കർഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മലയോര ജാഥ കക്കയത്ത് ജില്ല സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.