കോഴിക്കോട്: നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാവൂർ റോഡിൽനിന്ന് യു.കെ. ശങ്കുണ്ണി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നത്. നടപ്പാതയുടെ അടിഭാഗത്തുകൂടിയുള്ള പൈപ്പാണ് പൊട്ടിയതെന്നാണ് സംശയം. ആദ്യം ചെറിയതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയതെങ്കിൽ കഴിഞ്ഞദിവസം വെള്ളത്തിന്‍റെ ഒഴുക്ക് കൂടിയിട്ടുണ്ട്. റോഡിലേക്കൊഴുകുന്ന വെള്ളം, മഴവെള്ളം ഒഴിഞ്ഞുപോകാനുള്ള ഭാഗത്തുകൂടി ഓടയിലേക്ക് ഒഴുകുകയാണ്. അതിനാൽ റോഡിൽ വലിയ ജലനിരപ്പില്ല. തുടരെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ യു.കെ.എസ് റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഓടക്ക് മുകളിൽ പാകിയ കോൺക്രീറ്റ് കട്ടകൾ ഇളകിയിട്ടുണ്ട്. മാവൂർ റോഡിലൂടെ നടക്കുന്നവരും യു.കെ.എസ് റോഡിലേക്ക് പോകുന്നവരുമെല്ലാം റോഡിലെ വെള്ളം ചവിട്ടി കടന്നുപോകേണ്ട സ്ഥിതിയാണ്. പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അടുത്തദിവസം അറ്റുകറ്റപ്പണി നടത്തി ചോർച്ച പരിഹരിക്കുമെന്നും വാട്ടർ അതോറിറ്റി കൺട്രോൾ റൂമിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.