കളൻതോട് പോളി: മുടങ്ങിയ പരീക്ഷ വിദ്യാർഥികൾ എഴുതി

ചാത്തമംഗലം: കളൻതോട് കെ.എം.സി.ടി പോളിടെക്നിക് കോളജിൽ അധ്യാപകസമരത്തെ തുടർന്ന് മുടങ്ങിയ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി. 2022 ജനുവരി 18ന് നടന്ന രണ്ടാം വർഷ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷയാണ് മുടങ്ങിയിരുന്നത്. ഫലം വന്നപ്പോൾ കൂട്ടത്തോൽവിയുണ്ടായതിനെ തുടർന്ന് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. മാനേജ്മെന്റിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടലിനെ തുടർന്ന് ഈ പരീക്ഷ റെഗുലറായി നടത്താൻ ഉന്നത വിദ്യാഭ്യാസവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.