ടി.പി. അരവിന്ദാക്ഷ മേനോൻ ക്രിക്കറ്റ്‌ ഫൈനൽ ഇന്ന്

കോഴിക്കോട്​: ടി.പി. അരവിന്ദാക്ഷ മേനോൻ ഓൾ കേരള ഇന്‍റർ ബാർ ക്രിക്കറ്റ്‌ ടൂർണമെന്‍റ്​ ഫൈനലിൽ കോഴിക്കോട് ബാർ അസോസിയേഷൻ വടക്കാഞ്ചേരി ബാർ അസോസിയേഷനെ ഞായറാഴ്ച നേരിടും. ശനിയാഴ്ച സെമിയിൽ കോഴിക്കോട് ആലപ്പുഴയെ ഒമ്പത് വിക്കറ്റിനും വടക്കാഞ്ചേരി തിരുവനന്തപുരത്തിനെ നാലു വിക്കറ്റുകൾക്കും പരാജയപ്പെടുത്തി. ഞായറാഴ്ച അഡ്വക്കേറ്റ്സ് ഇലവനും ജഡ്ജസ് ഇലവനും തമ്മിൽ പ്രദർശനമത്സരവും ഉണ്ടാവും. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ മത്സരങ്ങളിൽ ഹൈകോടതി ജഡ്ജ് ടി.ആർ. രവി, മന്ത്രി അഹമ്മദ്‌ ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. കോഴിക്കോട് ബാർ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.