കുറ്റ്യാടി: പരാതികൾക്കിടയിലും ടൗണിലെ വാട്ടർ അതോറിറ്റിയുടെ ജലശുചീകരണ ശാലയിൽനിന്ന് മലിനജലം തുറന്നുവിടുന്നത് വാഹനത്തിരക്കുള്ള പൊതു റോഡിലേക്ക്. ടാങ്ക് വൃത്തിയാക്കുമ്പോൾ റോഡിലെ ഓവിലൂടെ വൻതോതിൽ വെള്ളം റോഡിലേക്ക് ഒഴുകുന്നു. ഓവ് അടഞ്ഞുപോയതിനാലാണ് വെള്ളം റോഡിലേക്ക് കയറുന്നത്. ഓവ് വൃത്തിയാക്കാൻ ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചെറിയ ഓവിലേക്ക് ഉൾക്കൊള്ളാവുന്നതിലേറെ വെള്ളമാണ് വിടുന്നത്. വാഹനത്തിരക്കുള്ള റോഡ് പ്രളയസമാനമായിട്ടും പ്രശ്നപരിഹാരത്തിന് ഗ്രാമപഞ്ചായത്തോ ആരോഗ്യ വകുപ്പോ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. Photo: കുറ്റ്യാടി ടൗണിൽ വടകര-നാദാപുരം റോഡിലേക്ക് വാട്ടർ അതോറിറ്റിയുടെ മലിനജലം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.