കോഴിക്കോട്: സ്വകാര്യവസ്തുവിലൂടെ ഉടമയുടെ അനുവാദം കൂടാതെ ത്രീ ഫേസ് വൈദ്യുതിവയർ വലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കക്കോടി കെ.എസ്.ഇ.ബി അസി. എൻജിനീയറിനും കോഴിക്കോട് എ.ഡി.എമ്മിനുമാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അടുത്തമാസം കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കക്കോടി മക്കട സ്വദേശി എം. സിജുരാജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ത്രീ ഫേസ് വയറിന് താഴെ അപകടകരമായ നിലയിൽ ജീവിക്കുന്ന തന്‍റെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതിയിൽ പറയുന്നു. തന്‍റെ വസ്തുവിന് സമീപം സർക്കാർ ഭൂമിയുണ്ടായിരുന്നിട്ടും അതൊഴിവാക്കി തന്റെ ഭൂമിയിലൂടെ വയർ വലിച്ചതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.