റമദാന്‍-വിഷു-ഈസ്റ്റര്‍ സ്‌നേഹവിരുന്ന്

കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ പ​​ങ്കെടുത്തു. ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി സ്‌നേഹ സന്ദേശം കൈമാറി ഉദ്ഘാടനംചെയ്തു. ജ്യോതിബസു കാരക്കുറ്റി അധ്യക്ഷനായി. പ്രസിഡന്റ് വി. ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ബാബു പൊലുക്കുന്നത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷിബു, എം.ടി. റിയാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് മാട്ടുമുറി, ഫസല്‍ കൊടിയത്തൂര്‍, ടി.കെ. അബൂബക്കര്‍, കെ.ജി. സീനത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, ഡോ. ബിന്ദു, എ.ഇ രാജേഷ്, കൃഷി ഓഫിസര്‍ ഫെബിത, കെ.പി. അബ്ദുറഹിമാന്‍, ദാസന്‍ കൊടിയത്തൂര്‍, കെ.ടി. മന്‍സൂര്‍, അഡ്വ. സി.ടി. അഹമ്മദ് കുട്ടി, കെ.സി. അന്‍വര്‍, ഇ.കെ. ബാവ, ബാബുരാജ് എ.പി, ടി.ടി. അബ്ദുറഹിമാന്‍, ഇ.എ. നാസര്‍, മജീദ് പുതുക്കുടി, രവീന്ദ്രന്‍ കൈതക്കല്‍, നൗഷാദ്, ഷാബുസ് അഹമ്മദ്, പി.ജി. മുഹമ്മദ്, വൈത്തല അബൂബക്കര്‍, കലാഭവന്‍ ബാലു, ചന്ദ്രന്‍ കല്ലുരുട്ടി, സി.കെ. റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ബാബു പൊലുക്കുന്നത്തിനെ ചടങ്ങില്‍ ആദരിച്ചു. ബി.ടെക് ബിരുദം നേടിയ ടീം വെൽഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി. യൂസുഫിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു. ശംസുദ്ദീന്‍ ചെറുവാടി സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു. kdr 1 വെൽഫെയർ സ്നേഹവിരുന്നിൽ ബാബു പോലുകുന്നത്തിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.