ചാത്തമംഗലം: ലോക ഭൗമദിനത്തിൽ കോഴിക്കോട് എൻ.ഐ.ടി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നവേഷൻ കൗൺസിലും ഐ.ഇ.ഇ.ഇ, പി.ഇ.എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്ററും സംയുക്തമായി ചേനോത്ത് ഗവ. എൽ.പി സ്കൂളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്തുന്നതിനായി എൻ.ഐ.ടി.സി വകയായി ഒരു സയൻസ് ലാബിന് സ്കൂളിൽ തുടക്കം കുറിച്ചു. ടെലസ്കോപ്പ്, ഗ്ലോബുകൾ, അറ്റ്ലസ് മാപ്പുകൾ തുടങ്ങിയവ ലാബിലേക്ക് സമ്മാനിച്ചു. എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി.സി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നവേഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. എസ്. കുമരവേൽ, ഇന്നവേഷൻ അംബാസഡർ ഡോ. നസീറുൽ ഹഖ്, ഗ്രാമപഞ്ചായത്ത് അംഗമായ പി.ടി. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷുക്കൂർ കോനിക്കൽ സ്വാഗതം പറഞ്ഞു. കോഴിക്കോട് ഗവേഷണ വിദ്യാർഥിയായ വി. അഞ്ജിത ഭൗമദിന അവബോധ സെമിനാറിന് നേതൃത്വം നൽകി. കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ വിതരണംചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.