ആലുങ്ങൽ ലക്ഷംവീട് കോളനിവാസികൾ സന്തോഷത്തിൽ

കൊടിയത്തൂർ: സ്വന്തമായി ഭൂമി എന്ന സ്വപ്നം പൂവണിഞ്ഞതോടെ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ആലുങ്ങൽ ലക്ഷംവീട് കോളനി നിവാസികൾ സന്തോഷത്തിലാണ്. കോളനിയിലെ 26 കുടുംബങ്ങൾക്കാണ് നാല് സെന്റ് ഭൂമിയുടെ പട്ടയം ലഭ്യമായത്. തിരുവമ്പാടിയിൽ നടന്ന പട്ടയമേളയിൽ വെച്ചാണ് ഇത് വിതരണംചെയ്തത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കോളനി നിവാസികൾക്ക് സ്വന്തമായി ഭൂമി എന്ന സ്വപ്നം യാഥാർഥ്യമാവുന്നതോടൊപ്പം തന്നെ കോളനിയിലെ 20ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ പത്തെണ്ണം പൂർണമായും പൊളിച്ചുമാറ്റി നിർമിക്കുകയാണ്. മറ്റ് വീടുകളിലെ പ്ലാസ്റ്ററിങ്, റിപ്പയറിങ്, കോളനിയിൽ ഇന്റർലോക്ക് കട്ട വിരിക്കൽ, സൗന്ദര്യവത്കരണം, ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളുമാണ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുന്ന ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കോളനി താമസക്കാരി ആയിശ ബീവി റവന്യൂമന്ത്രി കെ. രാജനിൽനിന്ന് പട്ടയം ഏറ്റുവാങ്ങി. പട്ടയം നേടിയെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് അംഗം കെ.ജി. സീനത്തിനെയും കോളനിവാസികൾ ആദരിക്കുകയും ചെയ്തു. Kdr 2 റവന്യൂ മന്ത്രി രാജനിൽനിന്ന് കോളനി താമസക്കാരി ആയിശ പട്ടയം സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.