വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

താമരശ്ശേരി: വേനലിൽ കിണർ വറ്റി കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോഴും വാട്ടർ അതോറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥ. ദേശീയപാതയിൽ കാരാടിയിലും സംസ്ഥാനപാതയിൽ കുടുക്കിലുമ്മാരത്തുമാണ് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. ഇതിന് പുറമെ പലയിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതിയുണ്ട്. ആഴ്ചകളായിട്ടും അനാസ്ഥ കാരണം കുടിവെള്ളം പാഴാകുന്നതിന് പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. റോഡ് പ്രവൃത്തി നടക്കുന്നതാണ് പൈപ്പുകൾ പൊട്ടുന്നതിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, കൃത്യമായ ആസൂത്രണങ്ങൾ ഇല്ലാതെ നിലവാരമില്ലാത്ത പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതാണ് തുടർച്ചയായി പൈപ്പ് ലൈനുകൾ തകരാൻ കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടുന്ന പരാതി വാട്ടർ അതോറിറ്റിയെ അറിയിക്കുമ്പോൾ വാഹനമില്ല, മെയിന്റനൻസിന് ഫണ്ടില്ല, റിപ്പയറിങ്ങിന് വസ്തുക്കളില്ല, ജീവനക്കാരില്ല തുടങ്ങിയ ന്യായങ്ങൾ നിരത്തിയാണ് ഒഴിഞ്ഞുമാറുന്നത്. ഇതോടെ, പമ്പിങ് നടക്കുന്ന സമയങ്ങളിലെല്ലാം വെള്ളം റോഡിൽ പരന്നൊഴുകും. റോഡിൽ വെള്ളം കെട്ടിനിന്ന് റോഡിന്റെ തകർച്ചക്കും കാരണമാകുന്നു. ക്യാപ്.. ദേശീയപാതയിൽ കാരാടിയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം പരന്നൊഴുകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.