എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി അപേക്ഷ സമർപ്പിച്ച, വിവിധ കാരണങ്ങളാൽ സേവനം ലഭ്യമാകാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തുന്നു. മുൻകൂട്ടി വിവരം അറിയിക്കുന്ന ഫയലുകൾ മാത്രമായിരിക്കും അദാലത്തിൽ പരിഗണിക്കുക. വിവിധ വാർഡുകളിൽ താഴെ പറയുന്ന തീയതികളിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെയായിരിക്കും അദാലത്ത്. ഏപ്രിൽ 26ന് വാർഡ് ഒന്ന് മുതൽ അഞ്ചു വരെയും 27ന് ആറു മുതൽ 10 വരെ വാർഡുകളും 28ന് 11 മുതൽ 15 വരെ വാർഡുകളിലും 29ന് 16 മുതൽ 19 വരെയും 30ന് 20 മുതൽ 23 വരെ വാർഡുകളിലുമാണ് അദാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.