വജ്രജൂബിലി ഫെലോഷിപ് പദ്ധതിക്ക്‌ തുടക്കം

ഓമശ്ശേരി: സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിക്ക്‌ പഞ്ചായത്തിൽ തുടക്കമായി. പാരമ്പര്യ കലാ രൂപങ്ങളായ മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ചിത്രകല, തിറ (ചെണ്ട) എന്നീ നാലു വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌ സൗജന്യ പരിശീലനം നൽകും. കലാ പഠനത്തിനായി പഞ്ചായത്തിൽ വാർഡുകൾ വഴി അപേക്ഷ സമർപ്പിച്ചവർക്കാണ്‌ പരിശീലനം. പ്രായഭേദമന്യേ നൂറോളം പഠിതാക്കളാണ്‌ രജിസ്റ്റർ ചെയ്തത്‌. പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും പഞ്ചായത്തംഗം സീനത്ത്‌ തട്ടാഞ്ചേരി നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി. സുഹറ, മെംബർമാരായ എം. ഷീജ ബാബു, പി.കെ. ഗംഗാധരൻ, ഫാത്വിമ അബു, മൂസ നെടിയേടത്ത്‌, എം. ഷീല, കലാ അധ്യാപകരായ യാസിർ ചളിക്കോട്‌(മാപ്പിളപ്പാട്ട്‌), ആതിര ബാബു(മോഹിനിയാട്ടം), കെ. ശബരീഷ്‌ പൈങ്ങോട്ടുപുറം (ചെണ്ട), യു.കെ. ബഷർ(ചിത്രകല) എന്നിവർ സംസാരിച്ചു. ഫോട്ടോ: സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി ഓമശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.